Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Matthew

Kannur

തോ​മ​സ് മാ​ത്യു ഒ​രു ജീ​വി​ത പാ​ഠം

ക​ണ്ണൂ​ർ: ജീ​വി​തം ക​രു​പി​ടി​പ്പി​ക്കാ​ൻ ക​ണ്ണൂ​രി​ൽ തൊ​ഴി​ലാ​ളി​യാ​യി എ​ത്തി പി​ന്നീ​ട് വ്യ​വ​സാ​യി​യാ​യി മാ​റി​യ അ​നു​ഭ​വ​പാ​ഠ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി തോ​മ​സ് മാ​ത്യു​വി​ന്‍റെ ജീ​വി​തം. ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യി അ​ഞ്ചു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് തൊ​ഴി​ലാ​ളി​യാ​യി തോ​മ​സ് മാ​ത്യു ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. ഒ​ടു​വി​ൽ വ്യ​വ​സാ​യി​യാ​യി ആ​കാ​ശ​ത്തോ​ളം വ​ള​ർ​ന്ന് നി​ര​വ​ധി വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ​യാ​യി മാ​റി​യ തോ​മ​സ് മാ​ത്യു വെ​സ്റ്റ് കോ​സ്റ്റ് പോ​ളി​മേ​ർ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി.

ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത ക​ഥ. ക​ണ്ണുരി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച്, ആ ​സൗ​ഹൃ​ദ​വ​ല​യം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് അ​ദ്ദേ​ഹം വി​വി​ധ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും തോ​മ​സ് മാ​ത്യു സ​ജീ​വ​മാ​യി​രു​ന്നു. മി​ക​ച്ച വ്യ​വ​സാ​യിയാ​യി തെ​ര​ഞ്ഞെ​ടു​ത്ത തോ​മ​സ് മാ​ത്യു​വി​നെ ഗ​വ. ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​റും മു​ൻ മ​ന്ത്രി ടി.​എ​ച്ച്. മു​സ്ത​ഫ​യും അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, ല​യ​ൺ​സ് ക്ല​ബ് തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

ചെറു​കി​ട വ്യ​വ​സാ​യി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ഒ​രു അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക്ക​രി​ക്കാ​നും അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ച് അ​വ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും തോ​മ​സ് മാ​ത്യു എ​ന്നും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫി​ന്‍റെ ബ​ന്ധു കൂ​ടി​യാ​ണ് തോ​മ​സ്‌​ മാ​ത്യു. ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വ്യ​വ​സാ​യ ലോ​ക​ത്ത് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി താ​ഴെ​ത്ത​ട്ടി​ൽ നി​ന്ന് വ​ള​ർ​ന്ന് ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ വി​യോ​ഗം വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് തീ​രാ​ന​ഷ്ട​മാ​ണ്.

Latest News

Corehub Up